ഇംഗ്ലീഷ് വിലാസം (?)[പ്രദര്ശിപ്പിക്കുക]
പതിനbട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചന് നമ്പ്യാര്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല് എന്നനൃത്തകലാരൂപത്തിന്റെഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികള് മിക്കവയും തുള്ളല് അവതരണങ്ങളില് ഉപയോഗിക്കാന് വേണ്ടി എഴുതപ്പെട്ടവയാണ്. നര്മ്മത്തില് പൊതിഞ്ഞ സാമൂഹ്യവിമര്ശനമാണ് അദ്ദേഹത്തിന്റെകൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളില് അഗ്രഗണനീയനാണ് നമ്പ്യാര്.
[തിരുത്തുക]ജീവിതരേഖകുഞ്ചന് നമ്പ്യാര് ഉപയോഗിച്ചിരുന്ന മിഴാവ്-അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില് സൂക്ഷിച്ചിരിക്കുന്നത്
ചന്ദ്രികാവീഥി, ലീലാവതീവീഥി, തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാര്ത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തില് എഴുതിയ രാമപാണിവാദനും കുഞ്ചന് നമ്പ്യാരും ഒരാള്തന്നയാണെന്ന് ഏറെ ചര്ച്ചചെയ്യപ്പെട്ട ഒരുവാദം മഹാകവി ഉള്ളൂര് കേരളസാഹിത്യചരിത്രത്തില് അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല.
നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള് നല്കുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടിതീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.[1] ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടാപ്പം പിതൃദേശമായ കിടങ്ങൂരിലത്തി. തുടര്ന്ന്ചമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലംഅമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളല് കൃതികളില് മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികള് പ്രസിദ്ധമാണ്:-
"
ചെമ്പകനാട്ടിന്നലങ്കാരഭൂതനാം,
തമ്പുരാന് ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം;
കുമ്പിടുന്നേനിന്നു നിന്പദാംഭോരുഹം
"
1746-ല് മാര്ത്താണ്ഡവര്മ്മ ചമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേര്ത്തതിനെ തുടര്ന്ന് നമ്പ്യാര് തിരുവനന്തപുരത്തെക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാര്ത്താണ്ഡവര്മ്മയുടേയും അദ്ദേഹത്തെ തുടര്ന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെയും (ധര്മ്മരാജാ) ആശ്രിതനായി ജീവിച്ചു. വാര്ദ്ധക്യത്തില് രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാന് ആഗ്രഹിച്ചു.
"
കോലംകെട്ടുക, കോലകങ്ങളില് നടക്കെന്നുള്ള വേലക്കിനി-
ക്കാലം വാര്ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.
"
എന്ന കവിയുടെ അഭ്യര്ഥനരാജാവ് സ്വീകരിച്ചതിനെത്തുടര്ന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണംഎന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.
[തിരുത്തുക]കേരളീയതപതിനെട്ടാം ശതകത്തില് കേരളത്തില് നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികള് വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടന് തത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടന് വിനോദങ്ങള്, ഉത്സവങ്ങള്, അങ്ങാടി വാണിഭം, നാടന് മത്സ്യബന്ധനം, ചികിത്സാരീതികള്, കൃഷിയറിവുകള്, കടലറിവുകള്, കാട്ടറിവുകള്, നാടന് ഭക്ഷണ രീതികള്, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകള് തുടങ്ങിയ മണ്ഡലങ്ങള് നമ്പ്യാര് കവിത വിശദമാക്കുന്നു.[3]തുള്ളല്ക്കവിതകളില് മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും നമ്പ്യാര് അവക്ക് കൊടുക്കുന്ന പശ്ചാത്തലം കേരളീയമാണ്. കഥാപാത്രങ്ങള്ക്ക്അദ്ദേഹംമലയാളിത്തം കല്പിച്ചുകൊടുക്കുന്നു. ഭീമന്, ദുര്യോധനന്, ദേവേന്ദ്രന് , ദമയന്തി, ദ്രൗപദി, സീത, പാര്വ്വതി തുടങ്ങിയ കഥാപാത്രങ്ങള് കേരളത്തിലെ സ്ഥിതിഗതികള്ക്കനുരൂപമായ വേഷപ്പകര്ച്ചയോടുകൂടി മാത്രമേ തുള്ളലുകളില് പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂ-സ്വര്ഗ്ഗ-പാതാളങ്ങള് നമ്പ്യാരുടെ ഭാവനയില് അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയിമാറുന്നു.അയൊദ്ധ്യയിലും, അളകാപുരിയിലും, സ്വര്ഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയര് തന്നെ. കേളച്ചാരും, കാളിപ്പെണ്ണും ചിരികണ്ടച്ചാരും, കോന്തനും, കേളനും, കുമരിയും, ഇച്ചിരിയും, ഇട്ടുണ്ണൂലിയും ഒക്കെ അവിടങ്ങളില് ഉണ്ട്. കേരളത്തിലെ നായന്മാരും പട്ടന്മാരും, കൊങ്ങിണിമാരും, നമ്പൂതിരിമാരും ഇല്ലാത്ത പ്രദേശങ്ങള് ഇല്ല. സന്താനഗോപാലത്തിലെ അര്ജുനന്, യമപുരിയില് ചെന്നപ്പോള് "കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ടു കൊടുക്കണ കണ്ടു" വത്രെ. ദുര്യോധനന്റെ വനത്തിലേക്കുള്ള ഘോഷയാത്രയില് അമ്പും വില്ലും ധരിച്ച നായന്മാരെ കൂടാതെ, "പട്ടാണികള് പല ചെട്ടികളും കോമട്ടികളും പല പട്ടന്മാരും" ഒക്കെ ഉണ്ടായിരുന്നു. ഘോഷയാത്രക്ക് മുന്പ്സേനകള്ക്ക്നലകിയ സദ്യയും തികച്ചും കേരളീയമായിരുന്നു:-
"
ഇലവച്ചങ്ങു നിരന്നു തുടങ്ങീ, വലിയരിവച്ചു വെളുത്തൊരു ചോറും
പലപല കറിയും പഴവും നെയ്യും നലമൊടു വളരെ വിളമ്പീടുന്നു.
വട്ടഞ്ചക്കര ചേര്ത്തുകലക്കി ചട്ടം കൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടം പലവിധമിഷ്ടമറിഞ്ഞു കൊടുത്തീടുന്നു
"
കാര്ത്തവീരാര്ജ്ജുനവിജയത്തില് രാവണന് ചിത്രയോധിയെ അയച്ച് കാര്ത്തവീരാര്ജ്ജുനന്റെ അടുത്ത് ഉന്നയിക്കുന്ന ആവശ്യങ്ങളുടെ സാഹചര്യങ്ങളും കേരളീയമാണ്:-
"
വിളവില് പാതി നമുക്കു തരേണം, മുളകു സമസ്തവുമേല്പ്പിക്കേണം;
തെങ്ങുകവുങ്ങുകള് മാവും പ്ലാവും എങ്ങുമെനിക്കിഹ കണ്ടെഴുതേണം;
മാടമ്പികളുടെ പദവികളൊന്നും, കൂടുകയില്ലാ നമ്മുടെ നാട്ടില്;
വീടന്മാരും വിളവുകള് നെല്ലുകള് വിത്തിലിരട്ടി നമുക്കുതരേണം;
നാട്ടിലിരിക്കും പട്ടന്മാരും, നാലാക്കൊന്നു നമുക്കുതരേണം;
വീട്ടിലിരിക്കും നായന്മാര് പടവില്ലും കുന്തവുമേന്തിച്ചൊല്ലും-
വേലയെടുത്തു പൊറുക്കണമെല്ലാനാളും പാര്ത്താ ദശമുഖഭവനേ;
കള്ളുകുടിക്കും നായന്മാര്ക്കിടി കൊള്ളുന്താനുമതോര്ത്തീടേണം.
"
[തിരുത്തുക]അവലംബം1. ↑ ഐതിഹ്യമാല, അദ്ധ്യായം:കുഞ്ചന്നമ്പ്യാരുടെ ഉല്ഭവം
2. ↑ ഭാഷാസാഹിത്യചരിത്രം - സി.ജെ. മണ്ണുമ്മൂട്
3. ↑ ഡോ. സി. ആര്. രാജഗോപാലന് (ജനറല് എഡിറ്റര്); നാട്ടറിവുകള്; ഡി സി ബുക്സ്, കോട്ടയം isbn 978-81-264-2060-5
4. ↑ വ്യാസന്റെ ചിരി - ഭാരതപര്യടനം - കുട്ടികൃഷ്ണമാരാര്
see related links...
kunjan nambiar is the diretor of thullal prasthanam
Kunjan Nambiar was a prominent Malayalam poet and performer known for his satirical works and contributions to the art form of Ottan Thullal in Kerala. He is considered a pioneer in presenting social issues and political satire through his poetry. His unique style and wit have made him a celebrated figure in Malayalam literature and performing arts.
Kunjan Nambiar (1705-1770) was a renowned Malayalam poet known for his contribution to Thullal, a dance form in Kerala. His satirical compositions were aimed at social issues and political hypocrisy. His style of performance and witty verses made him a popular figure in Kerala's cultural history.
kunchan nambiar is one of the best known in malayalam history. he was one of the 18th centuary poet he is one of the well known traditional tullal artist
To access a collection of humor from Kunjan Nambiar and Sanjayan in Malayalam, you can check local libraries or bookstores that specialize in Malayalam literature. Additionally, many of their works may be available in digital format on platforms like Amazon Kindle or other e-book services. You might also find collections of their writings compiled in anthologies focused on Malayalam humor. Lastly, exploring online forums and social media groups dedicated to Malayalam literature can lead to recommendations and resources.
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചന്‍ നമ്പ്യാര്‍. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികള്‍ മിക്കവയും തുള്ളല്‍ അവതരണങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി എഴുതപ്പെട്ടവയാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണനീയനാണ് നമ്പ്യാര്‍. yalam
ezhuthachan,kunchan nambiar,cheryssery
pandan naayude pallinu shauryam pandepole phalikkunnilla.! pandiwanoru kadiyaaloru puliye kandichathu njan kandariyunnu
cherusheri, kunjan nambiyar, thunjattu ezhuthachan.
കുഞ്ജൻ നംബ്യാർ എന്ന മലയാളി കവിയും നാടകകൃത്ത്, കേരളത്തിലെ കല്ലടിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമാണ്, എന്നാൽ സാധാരണയായി, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള രേഖകളിൽ അവരുടെ പേരുകൾ അല്ലെങ്കിൽ പ്രവൃത്തികൾക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കുഞ്ജൻ നംബ്യാർ, ഏകദേശം 18ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പ്രതിഭാസമായിരുന്നു, അദ്ദേഹത്തിന്റെ കാവ്യശൈലി മലയാള സാഹിത്യത്തിൽ ഏറെ പ്രശസ്തമാണ്.
Kunchan Nambiar and Sanjayan are renowned Malayalam poets known for their wit and humor in their works. You can find collections of their humorous poems and writings in Malayalam literature books and anthologies. Their satirical and comic verses are celebrated for their clever wordplay and social commentary.